ദുരൂഹ സാഹചര്യത്തില്‍ കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

ദുരൂഹ സാഹചര്യത്തില്‍ കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

September 9, 2018 0 By Editor

പത്തനാപുരം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരത്താണ്. കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പത്തനാപുരം മൗണ്ട് താബോര്‍ ദയേറ കോണ്‍വെന്റിലാണ് സംഭവമുണ്ടായത്. 12 വര്‍ഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സൂസന്‍. കിണറിലെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തി. മുടി മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.

ഞായറാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റര്‍ സൂസന്റേതാണെന്ന് മനസിലായത്.രാവിലെ പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറായില്ലെന്നും പിന്നീട് പ്രാര്‍ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി.

പൊലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്