നൂറ് രൂപയ്ക്ക് താഴെയുള്ള ഡേറ്റാ പ്ലാനുകള്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍

September 9, 2018 0 By Editor

നൂറ് രൂപയ്ക്ക് താഴെയുള്ള ഡേറ്റാ പ്ലാനുകള്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍. ഏഴ് ഡേറ്റാ വൗച്ചറുകളാണ് കൂടുതല്‍ ഡേറ്റാ ആനുകൂല്യം നല്‍കി ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചത്. 57 രൂപയുടെ പ്ലാനില്‍ ഇനിമുതല്‍ ഒരു ജിബി ഡേറ്റ ലഭിക്കുമെന്നതാണ് ഇതിലെ ശ്രദ്ധേയമായ മാറ്റം. 21 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. അതേസമയം 155 രൂപയുടെ ഡേറ്റാ പ്ലാന്‍ ബിഎസ്എന്‍എല്‍ സ്ഥിരപ്പെടുത്തി. അതായത് ഈ പ്ലാന്‍ ഇനി കാലപരിധിയില്ലാതെ വിപണിയില്‍ ലഭ്യമാവും.

14 രൂപയുടെ റീചാര്‍ജില്‍ മുമ്പ് 500 എംബി ഉണ്ടായിരുന്നത് ഇപ്പോള്‍ ഒരു ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡാറ്റയാക്കി വര്‍ധിപ്പിച്ചു. 40 രൂപയുടെ റീചാര്‍ജിലും ഒരു ജിബി ഡേറ്റയാണ് ലഭിക്കുക. വാലിഡിറ്റി അഞ്ച് ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

40 രൂപയുടെ റീചാര്‍ജിലും ഒരു ജിബി ഡേറ്റയാണ് ലഭിക്കുക. ഡേറ്റയുടെ അളവില്‍ വര്‍ധനവുണ്ടാക്കിയില്ലെങ്കിലും വാലിഡിറ്റി അഞ്ച് ദിവസമായി വര്‍ധിപ്പിച്ചു. 57 രൂപയുടെ റീചാര്‍ജില്‍ ഇനി മുതല്‍ 21 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡേറ്റ ലഭിക്കും.

57 രൂപയുടെ റീചാര്‍ജില്‍ ഇനി മുതല്‍ 21 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി ഡേറ്റ ലഭിക്കും. 68 രൂപയ്ക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡേറ്റയും, 78 രൂപയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയില്‍ നാല് ജിബി ഡേറ്റയും 82 രൂപയ്ക്ക് നാല് ജിബി ഡേറ്റയും ലഭിക്കും. 85 രൂപയുടെ പ്ലാനില്‍ ഏഴ് ദിവസത്തേക്ക് അഞ്ച് ജിബി ഡേറ്റ ലഭിക്കും.

68 രൂപയ്ക്ക് അഞ്ച് ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബി ഡേറ്റയും, 78 രൂപയ്ക്ക് മൂന്ന് ദിവസത്തെ വാലിഡിറ്റിയില്‍ നാല് ജിബി ഡേറ്റയും 82 രൂപയ്ക്ക് നാല് ജിബി ഡേറ്റയും ലഭിക്കും. 85 രൂപയുടെ പ്ലാനില്‍ ഏഴ് ദിവസത്തേക്ക് അഞ്ച് ജിബി ഡേറ്റ ലഭിക്കും.