ഉസൈന്‍ ബോള്‍ട്ട് അവധിയില്‍

ഉസൈന്‍ ബോള്‍ട്ട് അവധിയില്‍

September 9, 2018 0 By Editor

ജമൈക്കയുടെ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ പുതിയ ലക്ഷ്യമായ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാവാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് ഒരാഴ്ച അവധി ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ ലീഗ് ക്ലബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനൊപ്പം ട്രെയിന്‍ ചെയ്യുന്ന ബോള്‍ട്ട് താന്‍ മുമ്ബ് വാക്കു കൊടുത്ത ചില പരുപാടികളില്‍ പങ്കെടുക്കാനാണ് അവധിയെടുത്തത് എന്നാണ് ക്ലബ് അറിയിച്ചത്.

അടുത്ത ആഴ്ച ഉസൈന്‍ ബോള്‍ ക്ലബിനൊപ്പം വീണ്ടും ചേരും. കഴിഞ്ഞ ആഴ്ച ബോള്‍ തന്റെ ഫുട്‌ബോള്‍ കരിയറിലെ അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് കളിയുടെ 72ആം മിനുട്ടില്‍ എത്തിയ ബോള്‍ട് കളിയുടെ സ്പീഡുമായി പൊരുത്തപ്പെടാന്‍ കഷ്ടപ്പെടുന്നതാണ് കണ്ടത്. ബോള്‍ട്ടിന് ഒരു പ്രൊഫഷണല്‍ താരമാകണമെങ്കില്‍ ചുരുങ്ങിയത് നാലു മാസമെങ്കിലും ക്ലബിനൊപ്പം ട്രെയിന്‍ ചെയ്യേണ്ടി വരും എന്ന് സെന്‍ട്രല്‍ മറൈനേഴ്‌സിന്റെ പരിശീലകന്‍ അഭിപ്രായപ്പെട്ടിരുന്നു.