കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയത് തെറ്റായിപോയി: പി.സി ജോര്‍ജ്

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയത് തെറ്റായിപോയി: പി.സി ജോര്‍ജ്

September 12, 2018 0 By Editor

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അപഹസിക്കുന്ന തരത്തില്‍ നടത്തിയ പരാര്‍മര്‍ശം പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

എന്നാല്‍ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ഇതുവരെ തനിക്ക് നോട്ടീസ് അയച്ചിട്ടില്ല. നോട്ടീസ് ലഭിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടയില്‍ കന്യാസ്ത്രീയെന്ന് അവകാശപ്പെടുന്ന അവരെ കുറിച്ച് താന്‍ ഒരു വാക്ക് പ്രയോഗിച്ചു. അത് പാടില്ലായിരുന്നു. എത്ര മോശപ്പെട്ട സ്ത്രീയാണെങ്കിലും അവരെ ആ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ പാടില്ലായിരുന്നെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.