കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു

കണ്ണൂര്‍ സിപിഎം പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിക്ക് വെട്ടേറ്റു

September 12, 2018 0 By Editor

നടുവില്‍: നടുവിലില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയുമായ അമ്ബഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്. കഴിഞ്ഞരാത്രി നടുവില്‍ ടൗണിലാണ് സംഭവം. ടൗണില്‍ മത്സ്യവില്‍പന നടത്തുന്ന പ്രജീഷിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ബൈക്കില്‍ രക്ഷപ്പെട്ട പ്രജീഷിനെ പിന്തുടര്‍ന്നെത്തിയ സംഘം മണ്ടളം എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തു വച്ച് വെട്ടി പരിക്കേല്‍പിക്കുകയും ചെയ്തു.

തലയ്ക്കും പുറത്തും വെട്ടു കൊണ്ട പ്രജീഷിനെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാള്‍, ഇരുമ്ബ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് അക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.