എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ തയ്യാറായി റിയലന്‍സ് ജിയോ

എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ തയ്യാറായി റിയലന്‍സ് ജിയോ

September 12, 2018 0 By Editor

ന്യൂഡല്‍ഹി: ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലടക്കം എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കാന്‍ തയ്യാറായി റിലയന്‍സ് ജിയോ. ഇതിനായി ഐഎസ്ആര്‍ഒയുടെ സഹായമടക്കം തേടുകയാണ് മുകേഷ് അംബാനി. ഇതിനുപുറമെ അമേരിക്കന്‍ വാര്‍ത്താവിനിമയ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎസില്‍ സാറ്റ്‌ലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടെലിവിഷന്‍ പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്.

ഇത്തരത്തില്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിലൂടെ ഇന്ത്യയില്‍ പൂര്‍ണമായും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹസംവിധാനവും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കുവാന്‍ സാധിക്കുമെന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്.

വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റാത്തതും മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പടെ 400 വിദൂര പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കും. കുറഞ്ഞചെലവില്‍ ജിയോ രാജ്യവ്യാപകമായുള്ള നെറ്റ്‌വര്‍ക്ക് കവറേജ് നേടിക്കൊടുക്കാനും വഴിയൊരുക്കും. ഇതോടെ ഇത്തരത്തില്‍ ആദ്യമായി ഇന്റര്‍നെറ്റ് നല്‍കുന്ന ആദ്യ നെറ്റ്‌വര്‍ക്കും ജിയോ തന്നെയാകും.