Begin typing your search above and press return to search.
മഹിളാ മാള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോര്പറേഷന് കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വയനാട് റോഡില്‍ ഫാത്തിമ ആശുപത്രിക്ക് എതിര്‍വശം ആരംഭിക്കുന്ന മഹിളാ മാളിന്റെ അഡ്മിനിസ്ട്രേഷന് ഓഫീസ് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യസമിതി ചെയര്മാന് അനിതാ രാജന് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ എന്‍. ജയഷീല, ടി.കെ. ഗീത, ഒ. രജിത, തയ്യില്‍ മൊയ്തീന്, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ എം.വി. റംസി ഇസ്മായില്‍, യൂണിറ്റി ഗ്രൂപ്പ് സെക്രട്ടറി കെ.വിജയ എന്നിവര്‍ പ്രസംഗിച്ചു.
Next Story