നിന്ന് കൊണ്ട് വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്

നിന്ന് കൊണ്ട് വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്

September 13, 2018 0 By Editor

വെള്ളം ഇരുന്നുകുടിയ്ക്കണമെന്ന് ആയുര്‍വേദം പറയുന്നു. നിന്നു കുടിയ്ക്കുമ്പോള്‍ വെള്ളം പെട്ടെന്നു സന്ധികളിലും മറ്റും ഒരുമിച്ചെത്തി വാതം പോലുള്ള രോഗങ്ങള്‍ക്കു വരെ കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു. ഇരുന്നു വെള്ളം കുടിയ്ക്കുമ്പോള്‍ മസിലുകളും മറ്റും നല്ലപോലെ റിലാക്‌സ് ആയി വെള്ളം കുടിയ്ക്കുന്നതിന്റെ ഗുണം ലഭിയ്ക്കും. കിഡ്‌നിയുടെ പ്രവര്‍ത്തനത്തിനും വെള്ളം ഇരുന്നു കുടിയ്ക്കുന്നതാണ് നല്ലത്.

ഒറ്റ വലിയ്ക്ക് കൂടുതല്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതല്ലെന്നും ആയുര്‍വേദം പറയുന്നു. ഭക്ഷണം പല തവണയായി കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയും പോലെ പല തവണയായി വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ആയുര്‍വേദമനുസരിച്ച് ശരീരത്തില്‍ വാതദോഷമുള്ളവര്‍ ഭക്ഷണശേഷം 1 മണിക്കൂര്‍ കഴിഞ്ഞു മാത്രം വെള്ളം കുടിയ്ക്കുക. ഇത് നല്ല ദഹനത്തിന് സഹായിക്കും.

തണുത്ത വെള്ളം, പ്രത്യേകിച്ചും ഐസ് വാട്ടര്‍ കുടിയ്ക്കരുതെന്ന് ആയുര്‍വേദം പറയുന്നു. ഇളംചൂടുവെള്ളമോ സാധാരണ താപനിലയിലുള്ള വെള്ളമോ ആണ് ഏറ്റവും നല്ലത്. തണുത്ത വെള്ളം ദഹനപ്രശ്‌നങ്ങളുണ്ടാക്കും. രക്തസഞ്ചാരവും കുറയ്ക്കും. ചൂടുവെള്ളം കുടിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ധമനികളിലെ തടസം നീക്കാനും ഏറെ നല്ലതാണ്.