ഇന്ത്യന്‍ നിരത്തുകള്‍ രാജകീയമാക്കാന്‍ ലംബോര്‍ഗിനി ഉറൂസ് വിപണിയില്‍

ഇന്ത്യന്‍ നിരത്തുകള്‍ രാജകീയമാക്കാന്‍ ലംബോര്‍ഗിനി ഉറൂസ് വിപണിയില്‍

September 13, 2018 0 By Editor

പുതിയ സൂപ്പര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയിലെത്തി. കാല്‍നൂറ്റാണ്ടിന് ശേഷമുള്ള ലംബോര്‍ഗിനിയുടെ എസ്‌യുവി സൃഷ്ടിയാണ് ഉറൂസ്. മൂന്നുകോടിയാണ് ഉറൂസിന് വിപണിയില്‍ വില.

റോസോ ആന്റിറോസ് നിറശൈലിയുള്ള എസ്‌യുവിയില്‍ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയിലുള്ള ധാരാളം ഒരുക്കങ്ങളോടെയാണ് എത്തിയിരിക്കുന്നത്. ചുവപ്പ് കാലിപ്പറുകളും ക്രോം എക്‌സ്‌ഹോസ്റ്റും അടങ്ങുന്ന സ്‌റ്റൈല്‍ പാക്കേജാണ് ഉറൂസിന് ഉടമ തെരഞ്ഞെടുത്തത്. 22 ഇഞ്ച് ഡയമണ്ട് കട്ടുള്ള ‘നാത്ത്’ അലോയ് വീലുകള്‍ മോഡലിന്റെ സവിശേഷതയാണ്. 21 ഇഞ്ച്, 23 ഇഞ്ച് അലോയ് ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്.

ലംബോര്‍ഗിനിയുടെ ആദ്യ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ തുടിക്കുന്ന ഉറൂസ്, 641 bhp കരുത്തും 850 Nm torque പരമാവധി സൃഷ്ടിക്കും. 4.0 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 എഞ്ചിനാണ് ഉറൂസിന്. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന ഉറൂസിന്റെ നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗംതൊടാന്‍ ലംബോര്‍ഗിനി ഉറൂസിന് 3.6 സെക്കന്‍ഡുകള്‍ മതി.

305 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി. വേഗം. സാബിയ (മണല്‍), ടെറ (ചരല്‍), നിവി (മഞ്ഞ്) എന്നീ മൂന്നു ഡ്രൈവിംഗ് മോഡുകളുണ്ട് ഉറൂസില്‍. 5,112 mm നീളവും 2,016 mm വീതിയും 1,683 mm ഉയരവുമാണ് എസ്‌യുവിക്കുള്ളത്. ആക്ടീവ് ടോര്‍ഖ് വെക്ടറിങ്ങ്, ഫോര്‍വീല്‍ സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉറൂസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.