നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ മരിച്ചു

September 13, 2018 0 By Editor

തൃശ്ശൂര്‍: നടി വാണി വിശ്വനാഥിന്റെ അച്ഛനും ജോതിഷ്യപണ്ഡിതനുമായിരുന്ന തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി ഐ വിശ്വനാഥന്‍ (86) അന്തരിച്ചു. വിശ്വനാഥന്‍ നാടകരചയിതാവ്, സിനിമാ നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

ഭാര്യ: ഗിരിജ വിശ്വനാഥന്‍, മക്കള്‍: ഓമന, ഗൗരി, ശ്രീകാന്ത്, വാണി, പ്രിയ. മരുമക്കള്‍: രാജീവ് (ബഹറൈന്‍), പരേതനായ സജി, സിന്ധു, ബാബുരാജ് (നടന്‍), ചന്ദ്രന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പില്‍.