രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് പാലിന് പകരം ഉപ്പ് നല്‍കി കൊലപ്പെടുത്തി: അമ്മ അറസ്റ്റില്‍

രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് പാലിന് പകരം ഉപ്പ് നല്‍കി കൊലപ്പെടുത്തി: അമ്മ അറസ്റ്റില്‍

September 14, 2018 0 By Editor

ധാക്ക: വിശന്ന് കരഞ്ഞ കുഞ്ഞിനെ അമ്മ ഉപ്പ് കൊടുത്തു കൊലപ്പെടുത്തി. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഉപ്പ് കൊടുത്ത് കൊലപ്പെടുത്തിയത്. ധാക്കയിലാണ് സംഭവം. കേസില്‍ കുഞ്ഞിന്റെ അമ്മയായ 21കാരി ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞ് കരഞ്ഞപ്പോള്‍ പാല്‍ മേടിക്കാന്‍ പണമില്ലായിരുന്നു, കരച്ചില്‍ തുടര്‍ന്നപ്പോള്‍ ശാന്തി കുഞ്ഞിന് നിരന്തരം ഉപ്പ് കൊടുക്കുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിച്ചു.. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നി ആശുപത്രി അധികൃതരോട് കുഞ്ഞിന്റെ പിതാവ് സത്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിലും മൊഴി നല്‍കി. പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ശാന്തി കുറ്റം സമ്മതിച്ചു.