ഇനിയുള്ള ലക്ഷ്യം ഒളിമ്പിക്‌സ് യോഗ്യത: പി.യു ചിത്ര

ഇനിയുള്ള ലക്ഷ്യം ഒളിമ്പിക്‌സ് യോഗ്യത: പി.യു ചിത്ര

September 14, 2018 0 By Editor

ഒളിമ്പിക്‌സ് യോഗ്യതയ്ക്കായി കഠിനപ്രയത്‌നം നടത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് പി.യു ചിത്ര. 1500 മീറ്ററില്‍ 4.11 മിനിറ്റാണ് തന്റെ മികച്ച സമയം. ഇത് മെച്ചപ്പെടുത്തി 4.06ല്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ചിത്ര വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ വെങ്കലനേട്ടത്തിനു ശേഷം ജന്മനാട്ടിലെത്തിയ വേളയിലാണ് പി യു ചിത്ര പറഞ്ഞത്. യോഗ്യതയ്ക്കായി പോലും ശക്തമായ മത്സരം വേണ്ടിവരും. ഈ വര്‍ഷം ഇനി പ്രധാന മീറ്റുകളൊന്നുമില്ല. 2019ല്‍ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീള്‍ഡ് ഉള്‍പ്പെടെ ഒളിമ്പിക്‌സ് യോഗ്യത നിശ്ചയിക്കുന്ന മീറ്റുകളുണ്ടാകും. ഇവയില്‍ പങ്കെടുത്ത് യോഗ്യത നേടുകയാണ് ലക്ഷ്യമെന്ന് ചിത്ര പറഞ്ഞു.