ഗുരു ചിന്നമ്മു അമ്മ അനുസ്മരണം നടത്തി

ഗുരു ചിന്നമ്മു അമ്മ അനുസ്മരണം നടത്തി

September 14, 2018 0 By Editor

വടക്കാഞ്ചേരി: മോഹിനിയാട്ടത്തിന്റെ തനതു പാരമ്പര്യത്തിന് അടിത്തറയിട്ട ഗുരു ചിന്നമ്മു അമ്മയുടേയും കലാമ ണ്ഡലത്തില്‍ 35 ഓളം വര്‍ഷം ന്യത്തധ്യാപിക വിഭാഗം പ്രിന്‍സിപ്പലായും വിസിറ്റിങ്ങ് പ്രൊഫസറായും സേവനം അനുഷ്ഠിച്ച സത്യഭാമ ടീച്ചര്‍ അനുസ്മരണവും കലാ മണ്ഡലം കൂത്തമ്പലത്തില്‍ നടന്നു. കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ഭരണ സമിതി അംഗം ഡോ: എന്‍” ആര്‍ ഗ്രാമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ വാസന്തി മേനോന്‍, കലാമണ്ഡലം സരസ്വതി, നിള ക്യാമ്പസ് ഡയറക്ടര്‍ ഡോ.വിജയന്‍ കലാമണ്ഡലം, എം.പി.എസ് നമ്പൂതിരി, കല: പത്മിനി’ ,കല: എസ് ‘ ഗോപകുമാര്‍ വേണുഗോപാല്‍ ശശികുമാര്‍ തുടങ്ങിയവര്‍ സംസരിച്ചു. തുടര്‍ന്ന് മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ പുതിയ ആവിഷ്‌കാരങ്ങള്‍ എങ്ങനെ, എന്തെല്ലാം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മോഡറേറ്ററായി കലാമണ്ഡലം ഹൈമവതിയും പങ്കെടുത്തു. നൃത്ത വിഭാഗം വകുപ്പദ്ധ്യക്ഷ കല: രാജ ലക്ഷ്മി സ്വാഗതവും കല: സുജാത നന്ദിയും പറഞ്ഞു.