വെസ്റ്റ് ഇന്‍ഡീനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

വെസ്റ്റ് ഇന്‍ഡീനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

October 6, 2018 0 By Editor

രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വലിയ ജയം നേടി . ഇന്നിംഗ്സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ സ്കോറായ 649/9 ഡിക്ള. എന്ന സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് 181ന് പുറത്തായി.തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ രണ്ടാമിന്നിംഗ്സില്‍ 196 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തത്. അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി.