‘വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട’; മുസ്ലിം ലീഗ്

October 6, 2018 0 By Editor

മലപ്പുറം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കേ കോടിയേരിയെ വിമര്‍ശിച്ച്‌ മുസ്ലിം ലീഗ്. കോടതി വിധിയിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ വേണ്ടപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസിയല്ലാത്ത കോടിയേരി ഇടപെടണ്ട എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.

സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞത് ശബരിമല വിഷയത്തിലെ അങ്കലാപ്പ് മറച്ച്‌ വയ്ക്കാനാണെന്നും മജീദ് വ്യക്തമാക്കിയുരുന്നു.ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്.

ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സമവായത്തോടെ കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാടെന്നും നേരത്തെ കോടിയരി പറഞ്ഞിരുന്നു.നേരത്തെ സുപ്രീം കോടതി വിധിയില്‍ റിവ്യു ഹര്‍ജ്ജി നല്‍കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി രംഗത്തുവന്നിരുന്നു. വിശ്വാസികള്‍ പവിത്രമെന്നു കരുതുന്ന വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലിം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.