കെഎസ്ആര്‍ടിസിയില്‍ നിന്ന് 134 ജീവനക്കാരെ കൂടി പിരിച്ചു വിട്ടു

October 13, 2018 0 By Editor

കൊച്ചി : കെഎസ്ആര്‍ടിസിയില്‍ നിന്ന് 134 ജീവനക്കാരെ കൂടി പിരിച്ചു വിട്ടു.ദീര്‍ഘനാളായി അവധിയില്‍ പ്രവേശിച്ച 69 ഡ്രൈവര്‍ മാരെയും 65 കണ്ടക്ടര്‍ മാരെയുമാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ടത് .കെഎസ്ആര്‍ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടതായി ഉത്തരവിറക്കിയത് ടോമിന്‍ തച്ചങ്കരിയാണ്.അവധിയെടുത്ത് നിന്നിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മെയില്‍ ജോലിക്ക് കയറണമെന്നും ,അവധി എടുത്തതിന്റെ മറുപടി അയക്കണം എന്നും കാട്ടി കത്തയച്ചിരുന്നു .എന്നാല്‍ ഇതിനൊന്നും മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ജീവനെക്കാരെ പിരിച്ചുവിട്ടത് എന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വിശദീകരണം. 773 പേരെ ഇതേകാരണത്താല്‍ നേരത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരുന്നു.