കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

October 13, 2018 0 By Editor

കൊച്ചിയില്‍ മീഡിയ വണ്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണം. കളമശ്ശേരിയില്‍ വച്ചുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാരന്‍, ഡ്രൈവര്‍ ലിന്‍സ്, കൊച്ചി ബ്യൂറോ അഡ്മിന്‍ സജിത് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മീഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നു കാരണം.തുടര്‍ന്ന് മീഡിയ വണ്‍ ജീവനക്കാരുടെ ബൈക്ക് ഇവര്‍ പിടിച്ചുവാങ്ങി വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകുകയായിരുന്നു. കളമശേരി സ്വദേശി വിവേകും കൂട്ടാളിയുമാണ് അക്രമം നടത്തിയതെന്നാണ് ആരോപണം.