വിവാദ പ്രസംഗത്തിന് മാപ്പപേക്ഷയുമായി കൊല്ലം തുളസി

വിവാദ പ്രസംഗത്തിന് മാപ്പപേക്ഷയുമായി കൊല്ലം തുളസി

October 13, 2018 0 By Editor

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസി മാപ്പപേക്ഷയുമായി രംഗത്ത്. എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലാണ് കൊല്ലം തുളസി വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ട് പ്രസംഗം നടത്തിയത്. ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുഭന്‍മാരാണെന്നും തുളസി അഭിപ്രായപ്പെട്ടിരുന്നു. താന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞുപോയെന്നും, ഭക്തി മൂത്ത് അറിയാതെ സംഭവിച്ചു പോയതാണെന്നും കൊല്ലം തുളസി പറഞ്ഞു. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നും, ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും കൊല്ലം തുളസി പറഞ്ഞു.