ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ നയിക്കും

ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ നയിക്കും

October 13, 2018 0 By Editor

സുഹോ(ചൈന): ചൈനക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്‍ നയിക്കും. സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ടീമിലുണ്ടെങ്കിലും കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ക്യാപ്റ്റന്‍സി റൊട്ടേഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ചൈന ഫുട്‌ബോള്‍ പോരാട്ടം വരുന്നത്. അതില്‍ ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിയാന്‍ സാധിക്കുന്നത് ജിങ്കന് ലഭിക്കുന്ന സുവര്‍ണാവസരമാണ്. ക്യാപ്റ്റന്‍ സ്ഥാനം കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന് നല്‍കിയതിനെ കുറിച്ച്‌ കോച്ച്‌ കോണ്‍സ്റ്റന്റൈന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

ഗ്രൗണ്ടില്‍ ആത്മാര്‍പ്പണം നടത്തുന്ന താരമാണ് സന്ദേശ് ജിങ്കന്‍. ഡിഫന്‍ഡറാണെങ്കിലും അറ്റാക്കിംഗ് മൂഡില്‍ കളിക്കുന്ന താരം. മറ്റ് കളിക്കാരിലേക്ക് പോസിറ്റീവ് എനര്‍ജി പകരുവാന്‍ ജിങ്കന് സാധിക്കും – കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു