ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി.ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു

ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി.ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു

October 15, 2018 0 By Editor

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂര്‍ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി.ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂര്‍ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ ഹംസയ്ക്ക് സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു.കോര്‍പസ് ഡെലിക്ടി സിദ്ധാന്തം അനുസരിച്ചാണ് ഹംസയെ വെറുതെ വിട്ടത്. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ,​ മരിച്ചെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തണം. . എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യത്തില്‍ പരാജയപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി