മീ ടൂ: ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ എം.ജെ. അക്ബർ മാനനഷ്ടക്കേസ് നൽകി

October 15, 2018 0 By Editor

മീ ടൂ കാമ്പയിനിലൂടെ തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ അപകീര്‍ത്തി കേസ് നല്‍കി. ഡല്‍ഹി പട്യാല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. പ്രി​യാ ര​മ​ണി​യാ​ണ് അ​ക്ബ​റി​നെ​തി​രെ ആ​ദ്യം ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. വോഗ് ഇന്ത്യയിൽ 2017-ൽ എഴുതിയ ലേഖനത്തിലാണ് പ്രിയ മേലുദ്യോഗസ്ഥനായിരുന്ന അക്ബറില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് എഴുതിയത്. അന്നത് ആരെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി അത് എം.ജെ. അക്‌ബറാണെന്ന് പ്രിയ രമണി വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ 14 വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാണ് അ​ക്ബ​റിനെതി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് രംഗത്ത് വന്നത്. അതില്‍​ സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​റാ​യ മ​ജ്‌​ലീ ഡി ​പീ​കാം​പ് എ​ന്ന അ​മേ​രി​ക്ക​ക്കാ​രി​യും ഉള്‍പ്പെട്ടിരുന്നു. ​

ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ്ച തിരിച്ചെത്തിയ എം.ജെ.അക്ബര്‍ രാജി വെയ്ക്കുമെന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു.