ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍

ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന വി​ശ്വാ​സി​ക​ള്‍​ക്കു സം​ര​ക്ഷ​ണം ഒ​രു​ക്കും: മ​ന്ത്രി ജ​യ​രാ​ജ​ന്‍

October 15, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന എ​ല്ലാ വി​ശ്വാ​സി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ സം​ര​ക്ഷ​ണം ഒ​രു​ക്കു​മെ​ന്നു വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് സം​ഘ​പ​രി​വാ​റും കോ​ണ്‍​ഗ്ര​സും ശ്ര​മി​ക്കു​ന്ന​ത്. സ്ത്രീ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യു​ടെ വി​ധി​ന്യാ​യ​ത്തി​ന്‍റെ മ​റ​വി​ല്‍ സം​ഘ​പ​രി​വാ​റും കോ​ണ്‍​ഗ്ര​സും ബോ​ധ​പൂ​ര്‍​വം അ​ക്ര​മം ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. നി​ല​വാ​രം കു​റ​ഞ്ഞ പ്ര​ചാ​ര​ണ​മാ​ണ് ഇ​വ​ര്‍ ന​ട​ത്തു​ന്ന​ത്- മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും. വി​ശ്വാ​സി​ക​ള്‍​ക്കു പൂ​ര്‍​ണ സം​ര​ക്ഷ​ണം ന​ല്‍​കും.