“പീസ് സ്കൂള്‍’ ചെയര്‍മാന്‍ എം.എം.അക്ബറിനെ ചോദ്യം ചെയ്തു

“പീസ് സ്കൂള്‍’ ചെയര്‍മാന്‍ എം.എം.അക്ബറിനെ ചോദ്യം ചെയ്തു

October 16, 2018 0 By Editor

കോഴിക്കോട്: “പീസ് സ്കൂള്‍’ ചെയര്‍മാന്‍ എം.എം.അക്ബറിനെ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ചോദ്യം ചെയ്തു. കോഴിക്കോട്ട് വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. “പീസ് സ്കൂളി’ന്‍റെ സാമ്ബത്തിക ശ്രോതസുകളെ സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് വിഭാഗം അന്വേഷിച്ചത്. “പീസ് സ്കൂളി’ന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.ഭീകര സംഘടനയായ ഐഎസിലേക്ക് കേരളത്തില്‍നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് എന്‍ഐഎ പറയുന്ന ആബ്ദുള്‍ റാഷിദ്, യാസ്മിന്‍ അഹമ്മദ് എന്നിവര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു.