വിശ്വാസം സംരക്ഷിക്കാന്‍ നിലയ്ക്കലില്‍ പ്രായമായ സ്ത്രീകളുടെ പ്രതിരോധം

വിശ്വാസം സംരക്ഷിക്കാന്‍ നിലയ്ക്കലില്‍ പ്രായമായ സ്ത്രീകളുടെ പ്രതിരോധം

October 16, 2018 0 By Editor

നട തുറക്കാൻ ഇരിക്കെ ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു,നിലയ്ക്കലിൽ കാറുകൾ തടഞ്ഞു പരിശോധിച്ചു കൊണ്ടിരിക്കയാണ്. സന്നിധാനത്തേക്ക് 10നും 50നും വയസ്സിന് ഇടയില്‍ പ്രായമുള്ള സ്ത്രീകളെ കയറ്റി വിടില്ലെന്ന ഉറച്ച നിലപാടില്‍ പ്രതിഷേധക്കാര്‍. നിലയ്ക്കലിന് അപ്പുറം സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഉപരോധം തുടങ്ങി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിട്ടില്ല.