കേരളത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍

കേരളത്തെ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍

October 17, 2018 0 By Editor

ശബരിമല വിഷയത്തിൽ കേരളത്തിൽ സംഘര്‍ഷം നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയില്‍ എത്തി, നവ കേരള സൃഷ്ടിക്കുള്ള ഫണ്ട് ശേഖരണത്തിനുവേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 5 ദിവസത്തെക്കായി എത്തിയത്.പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം അടിച്ചൊതുക്കുകയാണ് എന്നാണ് ഭക്തരുടെ വികാരം.നിലയ്ക്കലില്‍ സമരം നടത്തിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സമര സമിതിയുടെ പന്തല്‍ പൊലീസ് പൊളിച്ചു നീക്കുകയും ചെയ്തു.ശബരിമലയിൽ കയറാൻ വന്ന ആന്ധ്രാ യുവതി ഭക്തരുടെ പ്രതിഷേധം മൂലം പകുതി വരെ മല കയറി തിരിച്ചു പോകുന്ന ഒരു അവസ്ഥയും ഉണ്ടായി.നിലയ്ക്കലില്‍ സംഘർഷം തുടരുകയാണ്