ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ  ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

October 17, 2018 0 By Editor

ശബരിമലയില്‍ പോകാന്‍ മാലയിട്ട സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ചേർത്തല സ്വദേശിയായ അർച്ചന എന്ന യുവതിയെയാണ് കോഴിക്കോട്ടെ ഒരു പ്രമുഖ ഇലൿട്രോണിക്‌സ് സ്ഥാപനം പിരിച്ചുവിട്ടത്.കോഴിക്കോട് ശ്രീകണ്ഡേശ്വരം ക്ഷേത്രത്തിൽ നിന്നാണ് അർച്ചന മാലയിട്ടത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയോട് തല്‍ക്കാലത്തേയ്ക്ക് അവധിയില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.എന്നാല്‍ അവധിയില്‍ പ്രവേശിപ്പിക്കുകയാണെന്ന വ്യാജേന തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നുവെന്ന് യുവതി പറയുന്നത്.