വിശ്വാസികളെ നേരിടാൻ കമാൻഡോകളെ ഇറക്കുമെന്ന് ഡിജിപി

October 17, 2018 0 By Editor

ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധം ശക്തമാകുന്നു. പമ്പയിലും,നിലയ്ക്കലും സമരം ചെയ്യുന്ന വിശ്വാസികളെ നേരിടാൻ കമാൻഡോ സംഘത്തെ ഇറക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.ഇവരെ കൂടാതെ രണ്ട് എസ് പി മാർ, നാലു ഡി വൈ എസ് പി മാർ എന്നിവരെയും നിയോഗിക്കും.

100 വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ഇതിനകംതന്നെ വിന്യസിച്ചിട്ടുണ്ട്.സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 33 സബ്ബ് ഇന്‍സ്പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പോലീസുകാര്‍ എന്നിവരെയും ഉടൻ വിന്യസിക്കും.