ശബരിമല പ്രക്ഷോഭം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിൽ

ശബരിമല പ്രക്ഷോഭം ; കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിൽ

October 17, 2018 0 By Editor

തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ വിശ്വാസി പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ വിലയിരുത്താനായി കേന്ദ്ര ഇന്റലിജൻസ് സംഘം കേരളത്തിലെത്തി.അമ്മമാരടക്കമുള്ള വിശ്വാസികളെ പൊലീസ് തല്ലിച്ചതയ്ക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് സംഘം റിപ്പോർട്ട് നൽകും.നിലയ്ക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളും ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്