ശബരിമല കയറാന്‍ വീണ്ടും യുവതി; പ്രതിഷേധം ഭയന്ന് മടങ്ങി

ശബരിമല കയറാന്‍ വീണ്ടും യുവതി; പ്രതിഷേധം ഭയന്ന് മടങ്ങി

October 18, 2018 0 By Editor

പത്തനംതിട്ട: ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതി പ്രതിഷേധം ഭയന്ന് തിരിച്ചിറങ്ങി. ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജാണ് രാവിലെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പരന്പരാഗത കാനനപാത വഴി ശബരിമലയിലേക്ക് യാത്ര തിരിച്ചത്. പോലീസ് കനത്ത സുരക്ഷയുമായി ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ മരക്കൂട്ടത്ത് വച്ച്‌ 25 ഓളം വരുന്ന പ്രതിഷേധക്കാര്‍ യുവതിക്കെതിരേ മുദ്രാവാക്യവുമായി രംഗത്തെത്തി. മുന്നോട്ടുപോകും തോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. എങ്കിലും പോലീസ് കനത്ത സുരക്ഷയുമായി യുവതിക്കൊപ്പം നിന്നു. ഇതിനിടെ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവര്‍ മടങ്ങുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാരുമായി തനിക്ക് സംസാരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന സാഹചര്യം കണക്കിലെടുത്തായിരുന്നു പോലീസ് അനുമതി നല്‍കാതിരുന്നത്.