യുവതികൾ എത്തിയാൽ ഉണ്ടാകാവുന്ന അശുദ്ധിയെ കുറിച്ച് ദേവസ്വം ബോർഡ് യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തന്ത്രി

യുവതികൾ എത്തിയാൽ ഉണ്ടാകാവുന്ന അശുദ്ധിയെ കുറിച്ച് ദേവസ്വം ബോർഡ് യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തന്ത്രി

October 18, 2018 0 By Editor

ശബരിമല : യുവതികൾ എത്തിയാൽ ഉണ്ടാകാവുന്ന അശുദ്ധിയെ കുറിച്ച് ദേവസ്വം ബോർഡ് യോഗത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് തന്ത്രി കണ്ഠര് രാജീവര്. ആചാരവും അനുഷ്ഠാനവും വേണ്ടെന്നു പറഞ്ഞാൽ അയ്യപ്പ സന്നിധിയിൽ ഇനി ശുദ്ധിക്രിയയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം.കാരണം അശുദ്ധിയായി കരുതിയതെല്ലാം ഇപ്പോൾ ശുദ്ധമാണെന്നാണ് പറയുന്നത്. ക്ഷേത്രത്തിൽ പ്രധാനം ആചാരങ്ങളും,അനുഷ്ഠാനങ്ങളുമാണ്.അതു തന്നെയാണ് ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകതയും.അത് സംരക്ഷിക്കേണ്ടത് ഓരോത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.