രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം

രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം

October 19, 2018 0 By Editor

കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. യുവതിയുടെ വീട് ഒരു സംഘം തല്ലിത്തകര്‍ത്തു. ഇന്ന് രാവിലെയാണ് ഐജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് സംഘത്തിന്‍റെ അകമ്പടിയോടെ രഹ്ന അടക്കം രണ്ട് യുവതികള്‍ മലകയറിയത്. എന്നാല്‍ ഭക്തര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം, ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തിനടുത്ത് എത്തിയ യുവതികള്‍ തിരിച്ചുമടങ്ങിയത്.