ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്‌; വിശദീകരണവുമായി മോഹൻലാൽ

ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്‌; വിശദീകരണവുമായി മോഹൻലാൽ

October 19, 2018 0 By Editor

കൊച്ചി: ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേത്. ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചു. ദിലീപിനോട് താന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.