ശബരിമല സന്ദര്‍ശനം; രഹന ഫാത്തിമയ്ക്ക് എതിരെ ബിഎസ്‌എന്‍എല്‍ അന്വേഷണം

ശബരിമല സന്ദര്‍ശനം; രഹന ഫാത്തിമയ്ക്ക് എതിരെ ബിഎസ്‌എന്‍എല്‍ അന്വേഷണം

October 19, 2018 0 By Editor

കൊച്ചി: സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്‌ക്കെതിരെ ബിഎസ്‌എന്‍എല്‍ അന്വേഷണം തുടങ്ങി. ബിഎസ്‌എന്‍എല്‍ ജീവനക്കാരിയാണ് രഹന. ഇവരുടെ ശബരിമല കയറ്റ ശ്രമം വലിയ പ്രതിഷേധങ്ങളാണ് സന്നിധാനത്ത് ഉണ്ടാക്കിയത്.ബി.എസ്.എന്‍.എല്ലിന്റെ കേരള ചുമതലയുള്ള പി.ടി മാത്യുവാണ് അന്വേഷണം നടത്തുന്നത്. ബി.എസ്.എന്‍.എല്‍ ജീവനക്കാരി മന:പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി തെളിഞ്ഞാല്‍ സസ്‌പെന്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.