ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

October 19, 2018 0 By Editor

തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന സ്പോര്‍ട്ട്സ്-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യ്തു. കാര്യവട്ടം സ്പോര്‍ട്ട്സ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ:വി.കെ. പ്രശാന്ത്, കെ സി എ പ്രസിഡണ്ട് സജന്‍.കെ.വര്‍ഗീസ്, സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി.നായര്‍, ട്രഷറര്‍ കെ.എം.അബ്ദുറഹിമാന്‍, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാനും ബിസിസിഐ അംഗവുമായ ജയേഷ്ജോര്‍ജ് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ്  അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്.കുമാര്‍, പേടിഎം പ്രതിനിധി ഹരി ഗുണ്ട്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.