എെഎസ്എല്ലില്‍ ഇന്ന് കേരള-ഡല്‍ഹി ഡൈനാമോസ് മത്സരം

October 20, 2018 0 By Editor

കൊച്ചിയിൽ ഇന്ന് നടക്കുന്ന ഐഎസ്എല്ലിലെ പതിമൂന്നാം മത്സരത്തിൽ കേരള ഡൽഹി ഡൈനാമോസിനെ നേരിടും. പോയിൻറ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാംസ്ഥാനത്തും ഡൽഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. കൊൽക്കത്തയ്ക്കെതിരെ അവരുടെ നാട്ടിൽ വച്ച് നേടിയ മിന്നുന്ന ജയത്തിനുശേഷം കൊച്ചിയിൽ വിജയം തുടരാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. കരുത്തൻമാരായ മുംബൈയെ പിന്തള്ളി മത്സരത്തിലെ അവസാന നിമിഷംവരെ മുന്നിലെത്തിയെങ്കിലും അവസാന എക്സ്ട്രാ ടൈമിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നു.
ഡൽഹി ഡൈനാമോസ് കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് തോൽക്കുകയും ചെയ്തിട്ടുണ്ട്.പോയിൻറ് പട്ടികയിലും കണക്കുകളിലും ബലിയെക്കാൾ ഒരുപാട് മുന്നിലാണ് ബ്ലാസ്റ്റേഴ്സ്. ഹോംഗ്രൗണ്ടിൽ സ്വന്തം കാണികൾക്കു മുന്നിൽ വരുന്ന മഞ്ഞപ്പടയ്ക്ക് വിജയത്തിൽ കുറഞ്ഞതൊന്നും സ്വീകരിക്കാനാവില്ല. ക്യാപ്റ്റൻ സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ഒത്തിണക്കം ഉള്ള ടീം വർക്കും ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിക്കും എന്നാണ് കോച്ച് ഡേവിഡ് ജെയിംസിന്റെ പ്രതീക്ഷ.