അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്

അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്

October 22, 2018 0 By Editor

അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച്‌ കടുത്ത മാനസിക സംഘര്‍ഷത്തോടെ അദ്ദേഹം തന്റെ കൃത്യം നിര്വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് അദ്ദേഹത്തിന്റെ ബാഷ്പാഞ്ജലി എന്നാണ് ഭക്തര്‍ വിലയിരുത്തുന്നത്. ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കാണാം.