ഷാ​ർ​ജ‍​യില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം

ഷാ​ർ​ജ‍​യില്‍ വന്‍ തീ പിടുത്തം; കോടികളുടെ നഷ്ടം

October 22, 2018 0 By Editor

അബുദാബി: യു​എ​ഇയിലെ പ്രമുഖ ന​ഗ​ര​മാ​യ ഷാ​ർ​ജ‍​യിലാണ് 12 ഗോ​ഡൗ​ണു​ക​ൾ ക​ത്തി​ന​ശി​ച്ചത്. തി​ങ്ക​ളാ​ഴ്ച ഷാ​ർ​ജ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​ര്യ അ​ഞ്ചി​ലാ​യി​രു​ന്നു വന്‍ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. വെ​ൽ​ഡിം​ഗ് സി​ല​ണ്ട​റു​ക​ള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നാണ് നിഗമനം.

മണിക്കൂറുകളോളം തീപിടിത്തത്തിന്‍റെ ഭീതി നിലനിന്നു. അ​ഗ്നി​ശ​മ​ന​സേ​നയെത്തിയാണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. കോടികളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. അതേസമയം തീപിടിത്തത്തിന്‍റെ കാര്യം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച അന്വേഷണം ഉണ്ടായേക്കും.