സി പി എം അക്രമത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപിയുടെ വൈക്കം ഹർത്താൽ തുടങ്ങി

സി പി എം അക്രമത്തില്‍ പ്രതിഷേധിച്ചുള്ള ബിജെപിയുടെ വൈക്കം ഹർത്താൽ തുടങ്ങി

October 24, 2018 0 By Editor

കോട്ടയം: കോട്ടയത്ത് വൈക്കം താലൂക്കില്‍ ആര്‍ എസ് എസും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈക്കം ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ ഇന്നലെ നടന്ന സി പി എം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

അക്രമത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസിനും വഴിയാത്രക്കാരനും പരിക്കേറ്റിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഫേസ് ബുക്ക് പോസ്റ്റിനെച്ചൊല്ലി ഇവിടെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.