എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

October 25, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: എ​ബി​വി​പി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. ഓ​ഫീ​സി​ന​ക​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു. വ​ഞ്ചി​യൂ​ര്‍ ധ​ര്‍​മ്മ​ദേ​ശം ലൈ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സി​ന് നേ​രെ​ അര്‍ധരാത്രി 12.30 ഓടെയാണ് ആക്രമണമുണ്ടായത്.
ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് എ​ബി​വി​പി സംസ്ഥാന കമ്മിറ്റി ആ​രോ​പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം-​എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാണെന്നും ഓഫീസിന്‍റെ ജനല്‍ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നെന്നും എബിവിപി അറിയിച്ചു.