തെക്കുംകര പഞ്ചായത്തിലെ പൊതുശ്മശാനം (നിദ്രാ വനം)  പ്രവർത്തനക്ഷമമായി

തെക്കുംകര പഞ്ചായത്തിലെ പൊതുശ്മശാനം (നിദ്രാ വനം) പ്രവർത്തനക്ഷമമായി

October 26, 2018 0 By Editor

വടക്കാഞ്ചേരി. ഏറേക്കാലമായി പ്രവർത്തനരഹിതമായി കിടന്നിരുന്ന തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കിയിൽ സ്ഥിതി ചെയ്യുന്ന പൊതുശ്മശാനം (നിദ്രാ വനം)വീണ്ടും പ്രവർത്തനക്ഷമമായി. മൃതദേഹങ്ങൾ സംസ്ക്കരിച്ചു തുടങ്ങി. മുൻകോൺഗ്രസ് ഭരണസമിതിയുടെ കാലത്താണ് ഈ പൊതുശ്മശാനം നിർമ്മിച്ചത് ,പ്രവർത്തനം തുടങ്ങിഏതാനും നാളുകൾ കഴിഞ്ഞതോടെനിർമ്മാണത്തിലെ അപാകതമൂലം ശ്മശാനം പ്രവർത്തനരഹിതമായി. മൃതദേഹങ്ങൾ സംസക്കരിക്കാൻ പറ്റാത്ത സ്ഥിതിയുമായി. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ഇപ്പോഴത്തെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി രണ്ടു ലക്ഷം രൂപ ചിലവു ചെയ്ത് കേടുവന്ന മോട്ടോറുകളും, കത്തിപോയ വയറിംഗും അനുബന്ധ സാമിഗ്രികളും മാറ്റി സ്ഥാപിച്ചു. നടത്തിപ്പിന് പഞ്ചായത്ത് ഭരണസമിതി ടെൻഡർ വിളിച്ചു.ശാന്തിതീരം രവിചന്ദ്രനാണ് രണ്ടു വർഷത്തേക്ക്ശ്മശാനം നടത്തിപ്പിന്റെ ചുമതല നൽകിയിട്ടുള്ളത്.പഞ്ചായത്തു പ്രസിഡന്റ് എം കെ ശ്രീജ കരാറുകാരനു താക്കോൽ കൈമാറി.കെ.പുഷ്പലത അധ്യക്ഷനായി. സുജാത ശ്രീനിവാസൻ ,ഇ എൻ.ശശി, ഗീതാ വാസുദേവൻ .വി ജി. സൂരേഷ് ,എം എസ് അംബിക തുടങ്ങിയവർ പങ്കെടുത്തു.


തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നഗരത്തിന്റെ ഹൃദയഭാഗത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഭാരത സർക്കാർ സംരംഭത്തിന്റെ ശാഖയായ, എല്ലാവിധ ആധുനിക ഐ ടി & സർവീസ് ബിസിനസ്സുകൾക്കും അനുയോജ്യമായ സ്ഥല സൗകര്യത്തോടുകൂടിയ psc അംഗീകൃത കമ്പ്യൂട്ടർ വിദ്യഭ്യാസ സ്ഥാപനം കൈമാറ്റത്തിന്.
താല്പര്യമുള്ളവർ നേരിട്ട് വിളിക്കുക – 9188841238