അമിത്ഷാ നാളെ കണ്ണൂരില്‍;സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി

അമിത്ഷാ നാളെ കണ്ണൂരില്‍;സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി

October 26, 2018 0 By Editor

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനത്തിനായാണ് അമിത്ഷാ നാളെ കണ്ണൂരില്‍ എത്തുന്നത്. സെഡ് പ്ലസ് കാറ്റഗറിയില്‍ പെടുന്ന നേതാവാണ് അമിത്ഷാ. ഈ സാഹചര്യത്തിലാണ് കണ്ണൂരില്‍ സേന ശക്തമായ സുരക്ഷാ ഒരുക്കുന്നത്. ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പിമാരായ സികെ വിശ്വനാഥന്‍, പിപി സദാനന്ദന്‍, സിഐഎ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയായ താളിക്കാവില്‍ സുരക്ഷാ വിലയിരുത്തി. സിആര്‍പിഎഫ്, ക്യൂആര്‍ടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്.