മീടു ആരോപണം: ശ്രുതിക്കെതിരെ 5 കോടിക്ക്  മാനനഷ്ടകേസ് നല്‍കി അര്‍ജുന്‍

മീടു ആരോപണം: ശ്രുതിക്കെതിരെ 5 കോടിക്ക് മാനനഷ്ടകേസ് നല്‍കി അര്‍ജുന്‍

October 26, 2018 0 By Editor

യുവനടി ശ്രുതി ഹരിഹരനെതിരെ തമിഴ്താരം അര്‍ജുന്‍ അഞ്ച് കോടിയുടെ മാനനഷ്ടക്കേസ് നല്‍കി. ചില ദിവസങ്ങള്‍ക്ക് മുന്‍പാണ് മീ ടു ക്യാമ്പെയിന്‍റെ ഭാഗമായി ശ്രുതി അര്‍ജുനെതിരെ ആരോപണം ഉയര്‍ത്തിയത്. ബെംഗളൂരു സിറ്റി സിവില്‍ കോര്‍ട്ടില്‍ ആര്‍ജുന് വേണ്ടി അനന്തരവന്‍ ധ്രുവ് സര്‍ജയാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച കന്നഡചിത്രമായ നിപുണന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വച്ചാണ് മോശമായി പെരുമാറി എന്നായിരുന്നു മീടു ആരോപണത്തില്‍ ശ്രുതിയുടെ ആരോപണം. എന്നാല്‍, അര്‍ജ്ജുന്‍ ഇത് നിഷേധിച്ച് രംഗത്തുവന്നിരുന്നു. ശ്രുതിയുടെ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അര്‍ജുന്‍ പ്രതികരിച്ചു. ഒരു കന്നട ചാനലനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടിയുടെ ആരോപണം തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും അത് തെറ്റാണെന്നും അര്‍ജുന്‍ പ്രതികരിച്ചു. നടിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും അര്‍ജുന്‍ വ്യക്തമാക്കി. അര്‍ജ്ജുന്‍ മോശമായി ആരോടും പെരുമാറിയില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍ രംഗത്തുവന്നിരുന്നു.