ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കു വീ​ണ്ടും തോ​ല്‍​വി

October 26, 2018 0 By Editor

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ചെ​ന്നൈ​യി​ന്‍ എ​ഫ്സി​ക്കു വീ​ണ്ടും തോ​ല്‍​വി. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​ടി​കെ​യോ​ടു തോ​ല്‍​വി വ​ഴ​ങ്ങി. ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ചെ​ന്നൈ​യി​ന്‍റെ തോ​ല്‍​വി.

മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ ത​ന്നെ എ​ടി​കെ മു​ന്നി​ലെ​ത്തി. ഗോ​ളി തൊ​ടു​ത്ത ഷോ​ട്ട് എ​ടി​കെ താ​രം ഹെ​ഡ് ചെ​യ്തു ന​ല്‍​കി​യ​ത് കാ​ളു ഉ​ച്ചെ മു​ത​ലാ​ക്കു​ക​യാ​യി​രു​ന്നു. 13-ാം മി​നി​റ്റി​ല്‍ ജോ​ണ്‍ ജോ​ണ്‍​സ​ണി​ലൂ​ടെ എ​ടി​കെ ലീ​ഡ് ഉ​യ​ര്‍​ത്തി. 17-ാം മി​നി​റ്റി​ല്‍ ചെ​ന്നൈ​യി​ന്‍ കാ​ര്‍​ലോ​സ് സ​ലോ​മി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി​യെ​ങ്കി​ലും തു​ട​ര്‍​ന്നു​ള്ള സ​മ​യ​ത്ത് സ​മ​നി​ല ഗോ​ളി​നു നി​ല​വി​ലെ ജേ​താ​ക്ക​ള്‍​ക്കു ക​ഴി​ഞ്ഞി​ല്ല. സീ​സ​ണി​ലെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ലി​ലും പ​രാ​ജ​യ​പ്പെ​ട്ട ചെ​ന്നൈ​യി​ന് ഒ​രു സ​മ​നി​ല മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ടി​ലു​ള്ള​ത്. ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഏ​ഴു പോ​യി​ന്‍റു​മാ​യി എ​ടി​കെ നാ​ലാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി.