റാഡിക്കോ ഖെയ്താന്‍ 49 കോടിയുടെ അറ്റാദായം

റാഡിക്കോ ഖെയ്താന്‍ 49 കോടിയുടെ അറ്റാദായം

October 26, 2018 0 By Editor
കൊച്ചി: മദ്യ വ്യവസായ മേഖലയിലെ മുന്‍ നിര ദാദാക്കളായ റാഡിക്കോ ഖെയ്താന്‍ 2017-2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 73 ശതമാനം വളര്‍ച്ചയോടെ 49 കോടിയുടെ അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 28.60 കോടി മാത്രമായിരുന്നു കമ്പനി കൈവരിച്ചിരുന്നത്.  ഈ സാമ്പത്തിക വര്‍ഷത്തില്‍ 1906 കോടി രൂപയാണ് കമ്പനിയുടെ മൊത്ത വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കലയളവില്‍ 1490.8 കോടിയാണ് കമ്പനി നേടിയത്. കമ്പനിയുടെ മൊത്ത ചിലവ് 1834 കോടൊയാണ്. കഴിഞ്ഞ വര്‍ഷത്തെ 1453 കോടിയില്‍ നിന്ന് 26 ശതമാനം വളര്‍ച്ചയാണ് രേഖപെടുത്തിയിരിക്കുന്നത്.ചില സംസ്ഥാനങ്ങളിലെ വില വര്‍ധനവുമാണ് ഈ വളര്‍ച്ചക്ക് സഹായിച്ചത് എന്ന് റാഡികോ ഖെയ്താന്‍ സി.എം.ഡി ലലിത് ഖെയ്താന്‍ പറഞ്ഞു.