നഗരസഭയിലെ വഴിവിളക്കുകൾ കത്തിയ്ക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭാ ഹാളിൽ കുത്തിയിരിപ്പ് സമരം

October 26, 2018 0 By Editor

വടക്കാഞ്ചേരി: നഗരസഭയിലെ വഴിവിളക്കുകൾ കത്തിയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ ഹാളിൽ കുത്തിയിരിപ്പ് സമരം നടത്തുകയും നഗരസഭാ ചെയർപേഴ്സൺ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു’ വടക്കാഞ്ചേരി നഗരസഭയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ വഴിവിളക്കുകൾ നന്നാക്കാൻ കരാറുകാരൻ ഇല്ലാത്ത അവസ്ഥയായിരുന്നു. ഒക്ടോബർ മാസത്തിൽ പുതിയ ടെണ്ടർ വിളിച്ച് കരാർ ഉറപ്പിച്ചെങ്കിലും ഒരു വർഷം 40 ലക്ഷം രൂപ ചിലവു വരുന്നിടത്ത്, നഗരസഭാ ‘ നാമമാത്രമായ സംഖ്യയാണ് വകയിരുത്തിയത് ‘ഇതു കൊണ്ടു തന്നെ കരാറെടുത്ത ആൾ മെയിൻ്റനൻസ് പൂർണ്ണമായി നടത്തുവാൻ തയ്യാറായിട്ടില്ല. പ്രതി പക്ഷ കൗൺസിലർമാർ ഈ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചപ്പോൾ നിഷേധാൽമകമായ നിലപാടാണ് ചെയർപേഴ്സൺ സ്വീകരിച്ചത്.ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. സമരം തുടങ്ങിയപ്പോൾ തന്നെ അജണ്ട മുഴുവൻ പാസ്സായി എന്നു പ്രഖ്യാപിച്ച് ചെയർപേഴ്സണും, ഭരണകക്ഷി അംഗങ്ങളും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്നും പ്രതിപക്ഷാoഗങ്ങൾ സമരം തുടർന്നതിനേത്തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് സെക്രട്ടറി ഉറപ്പുനൽകുകയും, സമരം അവസാനിപ്പിയ്ക്കുകയും ചെയ്തു. വഴിവിളക്കുകൾ കത്തിയ്ക്കാത്ത പക്ഷം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ്: കെ.അജിത്ത് കുമാർ അറിയിച്ചു.എസ്.എ.എ.ആസാദ്, സിന്ധു സുബ്രഹ്മണ്യൻ, ടി.വി.സണ്ണി, നിഷ സുനിൽകുമാർ, പ്രിൻസ് ചിറയത്ത്, ഷാനവാസ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.