വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ധനസഹായ വിതരണം നടത്തി

വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ധനസഹായ വിതരണം നടത്തി

October 27, 2018 0 By Editor

വടക്കാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ചികിൽസ ദുരിത ധനസഹായo വിതരണം ചെയ്ത് സേവന പ്രവർത്തനം. ലയൺസ് ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. പ്രളയാന്തരം വീടുകൾ തകർന്ന 30 ഓളം വീടുകളുടെ പുനർനിർമ്മാണത്തിനുള്ള ധനസഹായ വിതരണവും ചടങ്ങിൽ വച്ച് നടന്നു. നഗരസഭാ കൗൺസിലർമാരായ സിന്ധു സുബ്രഹ്മണ്യൻ, സദാശിവൻ, സുരേന്ദ്രൻ, ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സി.എ ശങ്കരൻ കട്ടി, പി.എൻ.ഗോകുലൻ, സുഭാഷ് പുഴയ്ക്കൽ, യാഹിയ അഷ്റഫ് ,എ .പി .ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.