ശ​ബ​രി​മ​ല സംഘര്‍ഷം: അറസ്റ്റ് തുടർന്ന് പിണറായി സർക്കാർ

ശ​ബ​രി​മ​ല സംഘര്‍ഷം: അറസ്റ്റ് തുടർന്ന് പിണറായി സർക്കാർ

October 29, 2018 0 By Editor

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 3,500 ക​ട​ന്നു. ഇ​തു​വ​രെ 3,505 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം 160 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 529 കേ​സു​ക​ളി​ലാ​യാ​ണ് ഇ​ത്ര​യ​ധി​കം അ​റ​സ്റ്റ് ന​ട​ന്നി​രി​ക്കു​ന്ന​ത്.
പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ക, പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക, അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്. 12 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
ശ​ബ​രി​മ​ല അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 210 പേ​രു​ടെ ഫോ​ട്ടോ ആ​ല്‍​ബം കൂ​ടി പോ​ലീ​സ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 420 പേരുടെ ചി​ത്ര​ങ്ങ​ളാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. പോ​ലീ​സ് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ലെ ഭൂ​രി​ഭാ​ഗം പേ​രെ​യും അ​റ​സ്റ്റു ചെ​യ്ത​താ​യാ​ണ് വി​വ​രം.