പിണറായി വിജയന് അമിത് ഷായുടെ തടിയെപ്പറ്റി സംശയം ഉണ്ടെങ്കില്‍ ത്രിപുരയിലെ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോട് ചോദിച്ചാല്‍ മതിയെന്ന്  എം ടി രമേശ്

പിണറായി വിജയന് അമിത് ഷായുടെ തടിയെപ്പറ്റി സംശയം ഉണ്ടെങ്കില്‍ ത്രിപുരയിലെ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോട് ചോദിച്ചാല്‍ മതിയെന്ന് എം ടി രമേശ്

October 29, 2018 0 By Editor

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ വലിച്ച്‌ താഴെയിറക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ അനുകൂലിച്ച്‌ ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പിണറായി വിജയന് അമിത് ഷായുടെ തടിയെപ്പറ്റി സംശയം ഉണ്ടെങ്കില്‍ ത്രിപുരയിലെ മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനോട് ചോദിച്ചാല്‍ മതിയെന്നാണ് എം ടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചത്