വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ് ;കെ.സുരേന്ദ്രന്‍

October 29, 2018 0 By Editor

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരില്‍ വെച്ച് പറഞ്ഞ കാര്യങ്ങള്‍ അടിവരയിട്ട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന് പറഞ്ഞാല്‍ താഴെ ഇറക്കിയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ത്രിപുരയില്‍ ഇടത് സര്‍ക്കാരിനെ താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്‌നമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്.