ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയും കാമുകനും അറസ്റ്റിൽ

ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; ഭാര്യയും കാമുകനും അറസ്റ്റിൽ

October 29, 2018 0 By Editor

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ തിരൂരിലാണ് നാടിനെ നടുക്കിയ ക്രൂര കൃത്യം അരങ്ങേറിയത്. സ്വന്തം ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ ഭാര്യയായ സുജാതയും സുജാതയുടെ കാമുകന്‍ സുരേഷ് ബാബുവും ചേര്‍ന്നാണ് ക്വട്ടേഷന്‍ നല്‍കിയത്. സുജാത ഏറെ നാളായി ബസ് ഡ്രൈവര്‍ സുരേഷ് ബാബുവുമായി അടുപ്പത്തിലാണ്. ഇത് കൃഷ്ണകുമാറിന് അറിയാമായിരുന്നു. കൃഷ്ണകുമാര്‍ തിരൂരില്‍ നിന്നും വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്വട്ടേഷന്‍ സംഘം കൊല്ലാന്‍ ശ്രമിക്കുന്നത്. വഴിയിലൂടെ നടന്ന് പോകുന്ന സമയത്തു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തിരിച്ച്‌ കൃഷ്ണകുമാറിനെ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ കൃഷ്ണകുമാറിന് പരിക്കേറ്റു. തോളിനും കാലിനും എല്ലിന് പൊട്ടലുണ്ടായി. തുടര്‍ന്ന് സംശയത്തെ തുടര്‍ന്ന് ഇടിച്ച വാഹനത്തിന്റ നമ്പർ കണ്ടുപിടിച്ചു പൊലീസിന് പരാതി നല്‍കുകയായിരുന്നു.വണ്ടി നമ്പറിന്റെ ഉടമയെ ആദ്യം പൊലീസ് കണ്ടെത്തി. വണ്ടി വാടകയ്ക്കു കൊടുത്തെന്നായിരുന്നു മറുപടി. വാടകയ്ക്കു കൊണ്ടു പോയവരെ കുറിച്ച് അന്വേഷിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഓമനക്കുട്ടന്‍. ക്രമിനല്‍ കേസിലെ പ്രതി. പിന്നെ, ഓമനക്കുട്ടനെ പിടികൂടി.ഓമനകുട്ടനാണ് കാര്യങ്ങൾ പോലീസിനോട് വിശദികരിച്ചത്.

—————————————————————–

പരസ്യം :  രാഹു,കേതു ദോഷം ,കാള സർപ്പ ദോഷം എന്നിവയിൽ നിന്ന് രക്ഷ നേടാൻ 

10 മുഖ രുദ്രാക്ഷം ധരിക്കു….. ☘☘ ☘☘ കൂടുതൽ വിവരങ്ങൾക്ക് ; 

COSMOKI ( An Institute of Alternative Medicine & Research center) Mob: 9495985775,9447075775

————————————————————————